കേരളത്തിനകത്തോ പുറത്തോ ഇന്ത്യയ്ക്ക് പുറത്തോ ഉള്ള സ്‌കൂളുകളില്‍ നിന്നും കേരള സംസ്ഥാന സിലബസ്, CBSE, ICSE സിലബസുകളില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. (Who needs equivalency certificate Higher Secondary Admission? How to get it? )
|
മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് /വിദ്യാഭ്യാസ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ് ഇക്വലന്‍സി(തുല്യതാ) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. അതിനായി താഴെ പറയുന്ന രേഖകളാണ് സമര്‍പ്പിക്കേണ്ടത്.
1. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ
2. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
3. SCERT ഡയറക്ടറുടെ പേരില്‍ പൂജപ്പുര ബ്രാഞ്ചില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്
4. നിര്‍ദിഷ്ട മാതൃകയില്‍ 50 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ തയ്യാറാക്കിയ സത്യവാങ്മൂലം.
വിദേശ രാജ്യങ്ങളിലും കേരളത്തിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഉള്ള പ്രൈവറ്റ് സ്ഥാപനങ്ങളില്‍ കേരള സ്റ്റേറ്റ് സിലബസിലോ CBSE സിലബസിലോ ICSE സിലബസിലോ അല്ലാതെ പഠനം പൂര്‍ത്തിയാക്കി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ് അവര്‍ താഴെപ്പറയുന്ന രേഖകളാണ് സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിക്കേണ്ടത്.
1. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ
2. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
3. SCERT ഡയറക്ടറുടെ പേരില്‍ പൂജപ്പുര ബ്രാഞ്ചില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്
4. നിര്‍ദിഷ്ട മാതൃകയില്‍ 50 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ തയ്യാറാക്കിയ സത്യവാങ്മൂലം.
5. പഠനം പൂര്‍ത്തിയാക്കിയ സ്ഥാപനത്തിന്റെ റെക്കഗ്‌നിഷന്‍ ലെറ്റര്‍ (സ്ഥാപനം സ്ഥിതി ചെയ്യുന്ന രാജ്യത്തെ / സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്)
6. പഠനം പൂര്‍ത്തിയാക്കിയ കോഴ്‌സിന്റെ വിശദമായ സിലബസ് (സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയത് അച്ചടിച്ച് പ്രസിദ്ധീകരിച്ചത് ആകാം)