01
Apr 2025
Sun
01 Apr 2025 Sun
wife and lover arrested for attempting to kill husband by run over him

ഭര്‍ത്താവിനെ കാറിടിപ്പിച്ചുകൊല്ലാനുള്ള നീക്കം പാളിയതിനു പിന്നാലെ ഭാര്യയും കാമുകനും അറസ്റ്റിലായി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. അനില്‍ പാല്‍ എന്ന യുവാവിന് സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അനിലിനെ ഇടിച്ചുവീഴ്ത്തിയ കാര്‍ അമ്പതുമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോവുകയും ചെയ്തു. ആദ്യഘട്ടത്തില്‍ അപകടമെന്നാണ് വിലയിരുത്തിയതെങ്കിലും യുവാവ് ഭാര്യക്കും കാമുകനുമെതിരേ പരാതി നല്‍കിയതോടെയാണ് കൊലപാതകശ്രമമാണെന്നു വ്യക്തമായതും പ്രതികളെ പിടികൂടിയതും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനിലിന്റെ ഭാര്യ രജനി പാലും കാമുകന്‍ മംഗള്‍ സിങ് കുശ്വയും ചേര്‍ന്നായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അനില്‍ പാലിനെ കാറിടിച്ചുവീഴ്ത്തിയത്. തെറിച്ചുവീണ യുവാവ് കാറിന്റെ അടിയില്‍ കുടുങ്ങി. വലിച്ചിഴച്ച ശേഷം യുവാവിന്റെ ദേഹത്തുകൂടി കാര്‍ കയറ്റിയിറക്കിയ പ്രതികള്‍ ഇവിടെ നിന്നു രക്ഷപെടുകയായിരുന്നു. തിരക്കേറിയ റോഡിലായിരുന്നു സംഭവം.

സ്റ്റേഷനറി കട നടത്തുന്ന അനില്‍ 2016ലാണ് രജനിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് മൂന്നു മക്കളുമുണ്ട്. വിവാഹത്തിനുശേഷം രജനി അകാരണമായി അനിലിനോടു വഴക്കിട്ട് ഇടയ്ക്കിടെ മാതാപിതാക്കളുടെ അടുത്തേക്കു പോവുമായിരുന്നു. രജനിയുടെ പ്രവൃത്തിയില്‍ സംശയം തോന്നിയ അനില്‍ നടത്തിയ അന്വേഷണത്തിലാണ് രജനിക്ക് പണ്ടുമുതല്‍ മംഗള്‍ സിങ്ങുമായി പ്രണയമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.

മാര്‍ച്ച് 20ന് രജനി വയറുവേദനയുണ്ടെന്ന് പരാതിപെടുകയും ആശുപത്രിയില്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോവുകയും ചെയ്തു. വൈകീട്ട് ആറുമണിയായിട്ടും രജനിയെ കാണാതെ വന്നതോടെ അനില്‍ തിരക്കിപോവുകയും ഈ സമയം രജനി കാറില്‍ നിന്നിറങ്ങുന്നതും കണ്ടു. ഓടിയെത്തിയ അനിലിനെ ഇടിച്ചിട്ട് കാര്‍ ഓടിച്ചുപോവുകയായിരുന്നു മംഗള്‍ സിങ് കുശ്വയും രജനിയും.

ALSO READ: പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടിയ കാമുകനൊപ്പം ജീവിക്കാന്‍ യുവതി മൂന്നു മക്കളെ വിഷംകൊടുത്തു കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക