27
Jun 2024
Sun
27 Jun 2024 Sun
wife beats drunken husband with fire wood after ties his legs and hands

മദ്യപിച്ചു വീട്ടിലെത്തിയ ഭർത്താവിനെ കൈയും കാലും കെട്ടിയിട്ട് വിറക് കമ്പിന് തല്ലിച്ചതച്ച് ഭാര്യ. തെലങ്കാനയിലെ നിസാമാബാദിലെ സാരം​ഗപുറിലാണ് സംഭവം. 33കാരനായ മഹേഷ് ആണ് ഭാര്യയുടെ മർദ്ദനത്തിനിരയായത്. ഇയാൾ ഭാര്യക്കെതിരേ പോലീസിൽ പരാതി നൽകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദ്യപിച്ച് വീട്ടിലെത്തുന്ന അവസരങ്ങളിൽ മഹേഷ് മുമ്പ് ഭാര്യ സുനിതയെ മർ​ദ്ദിക്കാറുണ്ടായിരുന്നു. മഹേഷിന്റെ ഈ സ്വഭാവം മാറ്റണമെന്ന് കുടുംബക്കാരടക്കം ഉപദേശിച്ചിരുന്നെങ്കിലും മാറ്റമുണ്ടായിരുന്നില്ല. പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ മഹേഷ് ആക്രമണം തുടങ്ങും മുമ്പ് ഭാര്യ ഇയാളുടെ കൈകാലുകൾ കെട്ടിയിടുകയും അടുപ്പിൽ കത്തിക്കൊണ്ടിരുന്ന വിറക് കമ്പെടുത്ത് അടിക്കുകയുമായിരുന്നു.

അടിയേറ്റും തീക്കൊള്ളികൊണ്ടു പൊള്ളലേറ്റും പരിക്കേറ്റ മഹേഷിനെ സുനിത പിന്നീട് പരിചരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ആരോ​ഗ്യം വീണ്ടെടുത്ത മഹേഷ് പോലീസ് സ്റ്റേഷനിൽ എത്തി ഭാര്യക്കെതിരേ പരാതി നൽകുകയാണുണ്ടായത്.