17
Jan 2024
Mon
17 Jan 2024 Mon

പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിരന്തരം നിര്‍ബന്ധിക്കുന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച് ഭാര്യ. ഉത്തര്‍പ്രദേശിലെ ഹമിര്‍പുറിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 34കാരനെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികില്‍സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവാവിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും യുവതി ഇയാളുടെ ജനനേന്ദ്രിയം കടിച്ചുമുറിക്കുകയുമായിരുന്നു. രക്തംവാര്‍ന്ന് അവശനായ യുവാവിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവതിക്കെതിരേ പൊലീസ് കേസെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക