14
Mar 2023
Thu
14 Mar 2023 Thu

മലപ്പുറം: കാവനൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കര്‍ഷകരുടെ കൃഷി നശിപ്പിക്കുന്ന പന്നികളെ വെടിവെച്ചുകൊന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് പ്രത്യേക അധികാരമുപയോഗിച്ചു സര്‍ക്കാര്‍ എംപാനല്‍ ഷൂട്ടര്‍ അസീസ് ഇരുമ്പുഴിയുടെ നേതൃത്വത്തില്‍ ഒന്‍പത് പന്നികളെയാണ് വെടിവച്ചുകൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാവനൂര്‍ മൂന്നാം വാര്‍ഡില്‍ അത്താണിക്കല്‍ ഭാഗത്തു കഴിഞ്ഞ ദിവസം നിരവധി പന്നികളെ കൂട്ടത്തോടെ കണ്ടിരുന്നു. പ്രദേശവാസികള്‍ നല്‍കിയ വിവരമനുസരിച്ചു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാന്‍ ലൈസന്‍സ് ഉള്ള ഷൂട്ടര്‍മാരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് പന്നിവേട്ട നടന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക