07
Sep 2024
Tue
07 Sep 2024 Tue
kejriwal to resign as Chief minister

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: AAP ഭരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും. വൈകീട്ട് 4.30ന് ലെഫ്.ഗവര്‍ണര്‍ വി കെ സക്സേനയെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറാനാണ് നീക്കം. 4.30ന് ലഫ്.ഗവർണറുടെ അപ്പോയിൻ്റ്മെൻ്റ് ഉറപ്പാക്കിയിട്ടുണ്ട്. രാവിലെ 11.30ന് എഎപി എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. AAP ഓഫീസിൽ ആണ് നിയമസഭാ കക്ഷി യോഗം ചിറുക. ഞായറാഴ്ചയാണ് മുഖ്യമന്ത്രി പദം ഒഴിയുമെന്ന് കെജരിവാള്‍ പ്രഖ്യാപിച്ചത്. ‘രണ്ടുദിവസങ്ങള്‍ക്കുശേഷം ഞാന്‍ മുഖ്യമന്ത്രി പദവി രാജിവയ്ക്കും. ഡല്‍ഹിയില്‍ മാസങ്ങള്‍ക്കുശേഷം പുതിയ തെരഞ്ഞെടുപ്പ് നടക്കും. കോടതിയില്‍നിന്നും നീതി ലഭിച്ചു. ജനങ്ങളുടെ കോടതിയില്‍നിന്നും നീതി ലഭിക്കും. ജനവിധി വന്നശേഷമേ ഞാന്‍ ഇനി മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കൂ’- എന്നാണ് കെജരിവാള്‍ പറഞത്.

 

പകരം ആരാകും മന്ത്രി എന്നത് സംബന്ധിച്ച് ചർച്ച നടന്നു വരികയാണ്. മന്ത്രി അതിഷി മര്‍ലേന മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ നേതാക്കളും നിര്‍ദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിഷി മര്‍ലേനയ്ക്ക് പുറമേ, സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെലോട്ട്, ഗോപാല്‍റായ്, രാജ്യസഭാ എംപിമാരായ രാഘവ്ച്ഛദ്ദ, സഞ്ജയ്സിങ്ങ് തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്.

Will Arvind Kejriwal resign ? Meeting With Lt Governor This Evening

ഇന്നലെ എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ അടുത്ത മുഖ്യമന്ത്രിയാരെന്ന വിഷയം ചർച്ച ചെയ്തുവെങ്കിലും അന്തിമ പ്രഖ്യാപനമുണ്ടായില്ല. സമിതിയിലെ അംഗങ്ങൾ കേജ്‌രിവാളിനോടു വ്യക്തിപരമായി ആശയവിനിമയം നടത്തിയെന്നു മന്ത്രി സൗരഭ് ഭരദ്വാജ് പറയുന്നു. ഇന്നു രാവിലെ 11.30നു എഎപി എംഎൽഎമാരുമായും കേജ്‌രിവാൾ കൂടിക്കാഴ്ച നടത്തിയ ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ആണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. നവംബറിലോ ഡിസംബറിലോ നടക്കുന്ന മഹാരാഷ്ട്രയ്ക്ക് ഒപ്പം ഡല്‍ഹിയിലും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എഎപിയുടെ ആവശ്യം.

Will Arvind Kejriwal resign ? Meeting With Lt Governor This Evening

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക