27
Jul 2026
Mon
27 Jul 2026 Mon
Withdraw Cases Or Protests Resume Tomorrow CJP's Warning To Centre

പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ നാളെ മുതല്‍ സമരം തുടങ്ങുമെന്ന് കേന്ദ്രത്തിന് സിജെപിയുടെ മുന്നറിയിപ്പ്. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പില്‍ നിന്ന് കേന്ദ്രം പിന്‍മാറിയതിനു പിന്നാലെയാണ് കരാര്‍ ലംഘനം ചൂണ്ടിക്കാട്ടി മുന്നറിയിപ്പുമായി കൊക്രോച്ച് ജനതാ പാര്‍ട്ടി രംഗത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്വമേറ്റ് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തിയാണ് കൊക്രോച്ച് ജനതാപാര്‍ട്ടി ജന്തര്‍മന്തറില്‍ 37 ദിവസം മുമ്പ് പ്രതിഷേധം തുടങ്ങിയത്. പ്രതിഷേധം രാജ്യവ്യാപകമായി വര്‍ധിപ്പിക്കാനുള്ള സിജെപി ആഹ്വാനത്തിനു പിന്നാലെ കേന്ദ്രം ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുകയും മന്ത്രി അനുസരിക്കുകയും ചെയ്തതോടെയാണ് സിജെപി സമരം അവസാനിപ്പിച്ചത്.

ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാര്‍ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, സിജെപി പ്രതിഷേധക്കാര്‍ക്കെതിരേ എടുത്ത നിയമനടപടികള്‍ പിന്‍വലിക്കുക തുടങ്ങിയ സിജെപി ആവശ്യം കേന്ദ്രം അംഗീകരിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് സിജെപി ജന്തര്‍മന്തറിലെ സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഇതിനു ശേഷം പശ്ചിമബംഗാളിലും ബിഹാറിലുമൊക്കെ നൂറുകണക്കിന് പ്രതിഷേധക്കാരെ പോലീസ് വീടുകളില്‍ നിന്ന് പിടികൂടിയതിനു പിന്നാലെ രാജ്യവ്യാപക പ്രതിഷേധത്തിനു തുടക്കം കുറിക്കുമെന്ന മുന്നറിയിപ്പ് സിജെപി നല്‍കിയിരിക്കുന്നത്.

ALSO READ: കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക