അമ്മയെയും സഹോദരിയെയും യുവതി വീട്ടില്‍ കയറി ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥയെ പ്രതി കിണറ്റില്‍ തള്ളിയിട്ടു. കണ്ണൂര്‍ വടക്കുമ്പാടാണ് സംഭവം. പോലീസിനു മുന്നില്‍ വച്ച് സഹോദരിയുടെ മകളായ 15കാരിയെ അടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇത്. സംഭവത്തില്‍ വടക്കുമ്പാട് സ്വദേശിനി റസീനയെ ധര്‍മടം പോലീസ് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്് ചെയ്തു. മദ്യലഹരിയിലായിരുന്നു യുവതിയുടെ അതിക്രമം.
|
നിരവധി കേസുകളില്‍ പ്രതിയാണ് റസീന. റസീന അമ്മയെയും സഹോദരിയെയും ആക്രമിക്കുന്നുവെന്ന വിവരം ധര്‍മടം പോലീസ് സ്റ്റേഷനില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയത്.
അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു യുവതി അക്രമാസക്തയായത്. വീടിന്റെ ജനല്‍ ചില്ലുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലും യുവതി അടിച്ചു തകര്‍ത്തിട്ടുണ്ട്.
മദ്യലഹരിയില്‍ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുകയും അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും മറ്റു വാഹനങ്ങളില്‍ ഇടിപ്പിക്കുകയും ചെയ്തതിന് റസീനയ്‌ക്കെതിരേ കേസുണ്ട്.
ALSO READ: കണ്ണൂരില്‍ മദ്യലഹരിയില്‍ യുവതി എസ്‌ഐയെ ആക്രമിച്ചു, നാട്ടുകാര്‍ക്ക് നേരെയും പരാക്രമം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





