കണ്ണൂരില്‍ മദ്യലഹരിയില്‍ യുവതി എസ്‌ഐയെ ആക്രമിച്ചു, നാട്ടുകാര്‍ക്ക് നേരെയും പരാക്രമം
|
കണ്ണൂര്‍: തലശേരിയില്‍ മദ്യ ലഹരിയില്‍ എസ്‌ഐയെ ആക്രമിച്ച യുവതി അറസ്റ്റില്‍. കണ്ണൂര്‍ കുളിബസാര്‍ സ്വദേശിനി റസീനയാണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് തലശേരി എസ്‌ഐ ദീപ്തിയെ റസീന ആക്രമിച്ചത്. തലശ്ശേരി തിരുങ്ങാട് കീഴന്തി മുക്കിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് ലഹരിയിൽ റസീന പരാക്രമം കാട്ടിയത്.
മദ്യലഹരിയില്‍ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. എസ്‌ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്ത്. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകവേയാണ് എസ്‌ഐയെ ആക്രമിച്ചത്. കോടതിയില്‍ ഹാജരാക്കിയ റസീനയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒട്ടേറെ കേസുകളില്‍ പ്രതിയാണ് റസീനയെന്ന് പോലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





