25
Oct 2024
Wed
25 Oct 2024 Wed
women dies eating momos

ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ തെരുവ് കച്ചവടക്കാരനില്‍ നിന്ന് മോമോസ് വാങ്ങി കഴിച്ച 32കാരി മരിച്ചു.(Woman dies after eating momos from street vendor; 20 people in hospital)  20 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രേഷ്മ ബീഗം ആണ് മരിച്ചതെന്ന് ബഞ്ചാര ഹില്‍സ് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്നായി ഒരേ കച്ചവടക്കാരനില്‍ നിന്ന് മോമോസ് കഴിച്ചവര്‍ക്കാണ് അസുഖ ബാധയുണ്ടായത്.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെയാണ് ഇയാള്‍ കച്ചവടം നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. വൃത്തിയില്ലാത്ത അന്തരീക്ഷത്തിലായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്.

മോമോസ് ഉണ്ടാക്കാനുള്ള മാവ് റഫ്രിജറേറ്ററില്‍ പൊതിയാതെയാണ് സൂക്ഷിച്ചിരുന്നത്. റഫ്രിജറേറ്ററിന്റെ വാതില്‍ പൊട്ടിയിരുന്നതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

മോമോസിന്റെ സാംപിള്‍ ഭക്ഷ്യ പരിശോനയക്ക് അയച്ചു. കച്ചവടക്കാരനെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച്ച മോമോസ് തിന്നതിന് പിന്നാലെ വയറു വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട രേഷ്മ ബീഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ചയാണ് മരിച്ചത്.