യുവതി വിഷം ഉള്ളില്‍ചെന്നു മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കൊലക്കുറ്റം ചുമത്തി. തൊടുപുഴ പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി(34)യാണ് മരിച്ചത്. പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു(43)കഴിഞ്ഞ മാസം 26നാണ് ഭാര്യ ജോര്‍ലിക്ക് ബലംപ്രയോഗിച്ച് കവിളില്‍ കുത്തിപ്പിടിച്ച് വായിലൂടെ വിഷം ഒഴിച്ചുനല്‍കിയത്.
|
ഇതേത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് യുവതി മജിസ്‌ട്രേറ്റിനും കരിങ്കുന്നം പോലീസിനും നല്‍കിയ മൊഴിയിലാണ് ടോണി മാത്യുവാണ് വിഷം കുടിപ്പിച്ചതെന്നു വെളിപ്പെടുത്തിയത്. തുടര്‍ന്ന് വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി ടോണിയെ അറസ്റ്റ് ചെയ്യുകയും പുറപ്പുഴയിലെ വീട്ടിലും വിഷം വാങ്ങിയ പുറപ്പുഴയിലെ വ്യാപാര സ്ഥാപനത്തിലും എത്തിച്ച് തെളിവെടുക്കുകയും ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞദിവസം വൈകീട്ടോടെയാണ് യുവതി മരിച്ചത്. ഇതിനു പിന്നാലെ പോലീസ് ടോണിക്കെതിരേ കൊലക്കുറ്റം ചുമത്തുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജോര്‍ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ഇവരുടെ പിതാവ് പല്ലാരിമംഗലം അടിവാട് കുന്നക്കാട് ജോണ്‍ കരിങ്കുന്നം പോലീസില്‍ ഭര്‍തൃവീട്ടില്‍ മകള്‍ നേരിട്ട പീഡനത്തിനേതിരേ രേഖാമൂലം പരാതി നല്‍കിയിരുന്നു. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് ജോര്‍ലിക്കു നിരന്തരമായി കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ ഏറ്റിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഭര്‍തൃവീട്ടില്‍ ജോര്‍ലി കടുത്ത പീഡനമേറ്റിരുന്നെന്ന് വ്യക്തമായി.
ഇരുപത് പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും നല്‍കിയാണ് മകള്‍ ജോര്‍ലിയെ ടോണിക്ക് വിവാഹം ചെയ്ത് നല്‍കിയതെന്ന് പിതാവ് ജോണ്‍ പറഞ്ഞു. പിന്നീട് ഭര്‍തൃ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി നാലു ലക്ഷം രൂപയും പലപ്പോഴായി വാങ്ങി. നല്‍കിയ പണവും സ്വര്‍ണവും ടോണിയും മാതാപിതാക്കളും ചേര്‍ന്ന് വിറ്റ് ധൂര്‍ത്തടിച്ച് നശിപ്പിക്കുകയാണ് ചെയ്തത്. വീണ്ടും പണം ആവശ്യപ്പെട്ട് വീട്ടുകാരുടെ പ്രേരണയാല്‍ ടോണി മകളെ നിരന്തരം മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. തടിപ്പണിക്കാരനായ ടോണി ജോലി കഴിഞ്ഞ് മിക്ക ദിവസങ്ങളിലും മദ്യപിച്ചാണെത്തുന്നത്. ഇതിന് ശേഷം നിസാര കാര്യങ്ങള്‍ പറഞ്ഞ് ജോര്‍ലിയെ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്ന് പിതാവ് പറഞ്ഞു.
ALSO READ: പെണ്‍കുട്ടികളോട് സംസാരിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





