പെണ്‍കുട്ടികളോട് സംസാരിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. ഈറോഡിലെ ഒരു സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 12ാം ക്ലാസ് ബയോളജി ഗ്രൂപ്പ് വിദ്യാര്‍ഥിയായ ആദിത്യ (17) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഈറോഡ് ടൗണ്‍ പോലീസ് രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു.
|
ബുധനാഴ്ച ആദിത്യ രണ്ട് കൂട്ടുകാര്‍ക്കൊപ്പം ക്ലാസ് കട്ട് ചെയ്തിരുന്നു. അന്നേദിവസം വൈകീട്ട് സ്‌കൂളിനു സമീപത്തുവച്ചായിരുന്നു വിദ്യാര്‍ഥിക്കു മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ആദിത്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കുന്നത് നിര്‍ത്താന്‍ ഇപ്പോള്‍ പിടിയിലായ വിദ്യാര്‍ഥികളടക്കമുള്ളവര്‍ ആദിത്യയെ കഴിഞ്ഞദിവസം താക്കീത് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയായാണ് ബുധനാഴ്ച ആദിത്യയെ ആക്രമിച്ചത്.
നാല് സഹപാഠികളും പുറത്തുനിന്നുള്ള മൂന്നു പേരും ചേര്‍ന്നാണ് ആദിത്യയെ ആക്രമിച്ചതെന്നും ശേഷിക്കുന്ന പ്രതികളെ കൂടി പിടികൂടണമെന്നും കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ കുടുംബം പോലീസിനോട് ആവശ്യപ്പെട്ടു. അറസ്റ്റിലായ പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി കോയമ്പത്തൂര്‍ ജില്ലയിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചു.
ALSO READ: മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണി; പ്ലസ് ടു വിദ്യാര്‍ഥിയെ പിടികൂടാന്‍ പോലീസ്


