12
Dec 2025
Wed
12 Dec 2025 Wed
woman dies in Truck scooter collision

സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കൊല്ലം കൊട്ടാരക്കര കോട്ടത്തല സ്വദേശി സുലജ ശ്രീകുമാര്‍ (39) ആണ് മരിച്ചത്. ഭരണിക്കാവ് സിനിമ പറമ്പില്‍ ബുധന്‍ പുലര്‍ച്ചെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബന്ധുവിനെ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ വിട്ട ശേഷം തിരികെ വരുമ്പോഴാണ് സുലജ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിരേവന്ന ടോറസ് ലോറിയും കൂട്ടിയിടിച്ചത്. വാഹനത്തിന്റെ അടിയില്‍ പെട്ട സ്‌കൂട്ടറുമായി ടോറസ് ലോറി കുറച്ചുദൂരം നീങ്ങിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ALSO READ: തിരുവനന്തപുരം മേയര്‍ കത്ത് നല്‍കിയാല്‍ 113 ഇലക്ട്രിക് ബസ്സുകളും പറയുന്ന സ്ഥലത്ത് എത്തിച്ചുനല്‍കും; പിന്നെ ഞങ്ങളുടെ ഡിപ്പോയില്‍ കയറ്റില്ലെന്ന് വി വി രാജേഷിനോട് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍