21
May 2026
Thu
21 May 2026 Thu
Malayali woman raped in Bengaluru

ബം​ഗളൂരുവിൽ മലയാളി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി‌. സുഹൃത്തുക്കൾക്കൊപ്പം കഫെ ബിസിനസ് തുടങ്ങാൻ സഹായിച്ച സുൽത്താൻ ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. കേസ് ഒതുക്കിത്തീർക്കാനും പ്രതിയെ രക്ഷിക്കാനും കർണാടക പോലീസ് ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 12-നാണ് പരാതിക്കാധാരമായ സംഭവം നടന്നത്. സുഹൃത്തുക്കളുടെ കഫെയിൽ പാർട്ട് ടൈം ആയി ജോലി ചെയ്ത് വരികയായിരുന്ന ഇരുപതുകാരിയായ യുവതി സുഹൃത്തുക്കളെ കാണാൻ അവരുടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് ബലാൽസം​ഗത്തിന് ഇരയായത്. മടിവാളയിൽ കഫെ തുടങ്ങാൻ യുവതിയെ സഹായിച്ചത് ഹൈനസ് ആയിരുന്നു. ഇയാളാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്.

തൊട്ടടുത്ത ദിവസം തന്നെ മടിവാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് യുവതി പറയുന്നു. പ്രതിയായ ഹൈനസ് പോലീസ് സ്റ്റേഷനിൽ വച്ച് തന്നെ ഭീഷണപ്പെടുത്തിയെന്നും കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ഉദ്യോ​ഗസ്ഥർ നിർബന്ധിച്ചുവെന്നും പരാതിയിൽ പറഞ്ഞു.

ബലാൽസം​ഗം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് പോലും വിധേയയാക്കിയത്. കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതികളിൽ നിന്ന് തങ്ങൾക്കും സുഹൃത്തുക്കൾക്കും നേരെ ഇപ്പോഴും വധ ഭീഷണിയുണ്ടെന്നും യുവതി പരാതിപ്പെടുന്നു.

ALSO READ: പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു