28
Aug 2024
Thu
28 Aug 2024 Thu
Woman Found Abandoned With Torn Clothes On Roadside In UP, Claims Sexual Assault

ലഖ്‌നൗ: രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരായ ജനരോഷം ഉയരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി അര്‍ധനഗ്‌നയായ നിലയില്‍ തെരുവില്‍. (woman was found sitting on the roadside in semi-naked condition with torn clothse in Ghaziabad, Uttar Pradesh. she claimed that she was forcibly dragged into the bushes and brutally assaulted by some miscreants).
ഗാസിയാബാദ് കമ്മിഷറേറ്റിലെ വേവ് സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ലാല്‍ കുവാന്‍ ചൗക്കിലെ റോഡിനരികില്‍ യുവതി ഇരിക്കുന്ന വിഡിയോ ആണ് പുറത്തുവന്നത്. പാതി കീറിയ വസ്ത്രം ധരിച്ച നിലയില്‍ തെരുവില്‍ ഇരിക്കുന്ന യുവതി പൊലിസിനെതിരേ വിമര്‍ശനം ഉന്നയിക്കുന്നതും അക്രമികള്‍ക്കെതിരേ നടപടിയെടുത്തില്ലെന്നും പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരിക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വഴിയാത്രക്കാരന്‍ വിവരം അറിയിച്ചതുപകാരം പൊലീസ് എത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ബലാത്സംഗത്തിന് ഇരയായെന്ന് യുവതി പറഞ്ഞത്. ഇതേതുടര്‍ന്ന് യുവതിയുടെ വൈദ്യപരിശോധന നടത്തിയ പൊലിസ്, കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. നന്ദിഗ്രാം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് യുവതിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയും ഉപേക്ഷിക്കുകയുമായിരുന്നു. നിലവില്‍ യുവതി ചികിത്സയിലാണ്. യുവതിയുടെ മാനസികനിലതെറ്റിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.

single portal for land registration: എല്ലാം ഓണ്‍ലൈനില്‍: ആധാരം വീട്ടിലിരുന്ന് ചെയ്യാം; ഇതാ വിശദാംശങ്ങള്‍

കുടുംബവുമായി ബന്ധപ്പെട്ടെന്നും മാനസികനില തെറ്റയതിനാല്‍ ഇത്തരം പരാതികള്‍ അവര്‍ മുമ്പും പറയാറുണ്ടെന്നും കുടുംബം പറഞ്ഞതായി യു.പി പോലീസ് പറഞ്ഞു.

VIDEO: Woman Found Abandoned With Torn Clothes On Roadside In UP, Claims Sexual Assault, Police denies