16
Aug 2024
Thu
16 Aug 2024 Thu
Karnataka woman found hanging at home husband's body found in lake

ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കെ.ആര്‍. പേട്ട് കിക്കേരി സ്വദേശികളായ മോഹന്‍ (27), സ്വാതി (22) എന്നിവരാണ് മരിച്ചത്. സ്വാതിയെ ചൊവ്വാഴ്ച രാത്രി തൂങ്ങിമരിച്ച നിലയിലും മോഹനെ ഇന്നലെ രാവിലെ സമീപത്തെ തടാകത്തില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വാതിയുടെ മരണത്തിനു പിന്നാലെ മോഹനെ കാണാതായിരുന്നു. ഇതിനിടെ സ്വാതിയെ മോഹന്‍ കൊന്നതാണെന്നാരോപിച്ച് ബന്ധുക്കള്‍ മോഹന്റെ വീടാക്രമിച്ച് തീയിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച രാവിലെ മോഹനെ ഗ്രാമത്തിലെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ദമ്പതിമാര്‍ക്ക് 10 മാസം പ്രായമുള്ള കുട്ടിയുണ്ട്. അച്ഛനും അമ്മയും മരിച്ചതോടെ ഈ കുഞ്ഞ് തനിച്ചായി. കിക്കേരി പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ഠീഹഹ ളൃലല വലഹുഹശില ിൗായലൃ: 1056, 04712552056)

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക