18
Aug 2025
Sat
18 Aug 2025 Sat
Bishop Joseph pamplani thanks Amit Sha after two nuns got bail from NIA court

മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ കുറ്റം ചുമത്തി ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത ജയിലിലടയ്ക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം ലഭിച്ചതില്‍ കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. കേന്ദ്ര സര്‍ക്കാരിന്റെയും അമിത് ഷായുടെയും ഇടപെടലിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈകിയാണെങ്കിലും നീതി ലഭിച്ചു. അമിത് ഷാ പറഞ്ഞ വാക്ക് പാലിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എടുത്ത നിലപാടിനെ ശ്ലാഘിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞു. ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ എതിര്‍പ്പിനെ അവഗണിച്ച് കാര്യമായ ഇടപെടല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കന്യാസ്ത്രീകള്‍ക്ക് എതിരായ കേസ് പിന്‍വലിക്കാനും ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.

രണ്ടാഴ്ചയില്‍ ഒരു ദിവസം സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഇന്ന് എന്‍ഐഎ കോടതി ഇരു കന്യാസ്ത്രീകള്‍ക്കും ജാമ്യം നല്‍കിയത്.

ALSO READ: അമിത് ഷായുടെ വാക്കിന് പുല്ലുവില; എന്‍ഐഎ കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ബിജെപി സര്‍ക്കാര്‍