വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ഇൻഫ്ലുവൻസറുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് മർദ്ദനമേറ്റു മരിച്ചു. സംഭവത്തിൽ ഇൻഫ്ളുവൻസറുടെ പിതാവും അയൽവാസിയും അറസ്റ്റിലായി. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയായ അഭിനവ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു യുവാവ് ഡൽഹിയിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും തന്നെ വിവാഹം കഴിക്കണമെന്ന് യുവതിയോട് ആവശ്യപ്പെടുകയുമായിരുന്നു. മദ്യലഹരിയിലായിരുന്നു ഈ സമയം യുവാവ്.
|
ഇതോടെ യുവതിയുടെ വീട്ടുകാരും ഏതാനും അയൽവാസികളും ചേർന്ന് അഭിനവിനെ മർദ്ദിച്ചു. മർദ്ദിച്ച ശേഷം ഇവർ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
തുടർന്നാണ് യുവതിയുടെ പിതാവിനെയും അയൽവാസിയെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ ആറു ലക്ഷത്തിലധികം ഫോളോവേഴ്സും ഓരോ റീലിനും ദശലക്ഷക്കണക്കിന് കാഴ്ചക്കാരുമുള്ള ഇൻഫ്ലുവൻസറോട് യുവാവിന് പ്രണയം തോന്നുകയായിരുന്നു. തുടർന്നാണ് നവംബർ ഏഴിന് അഭിനവ് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പ് ആരാധകനെന്ന നിലയിൽ ഇയാൾ യുവതിയുടെ വീട്ടിലെത്തിയിരുന്നതായും പൊലീസ് പറഞ്ഞു. മറ്റൊരാളുമായുള്ള യുവതിയുടെ വിവാഹനിശ്ചയവും വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. എന്നാൽ അഭിനവ് ആരാണെന്ന് പോലും യുവതിക്ക് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



