26
Jan 2025
Sat
26 Jan 2025 Sat
Woman Leans Out Of Bus To Vomit Tanker Hits Her Head

ബംഗളൂരു: ഛര്‍ദിക്കാന്‍ ബസ്സില്‍ നിന്ന് തല പുറത്തിട്ട സ്ത്രീക്ക് ദാരണമരണം. പുറത്തേക്ക് തലയിട്ടതോടെ എതിര്‍ദിശയില്‍ വന്ന ടാങ്കര്‍ ലോറി ഇടിച്ച് സ്ത്രീയുടെ തലവേര്‍പ്പെട്ടു. കര്‍ണാടക ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഛര്‍ദിക്കാന്‍ തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ എതിര്‍ദിശയില്‍ വന്ന ലോറി ശക്തമായി ഇടിക്കുകയായിരുന്നു. മൈസുരുവിലെ ഗുണ്ടല്‍പേട്ടില്‍ വച്ചായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ പൊലിസ് പറയുന്നത്:

‘മൈസൂരുവില്‍ നിന്ന് ഗുണ്ട്‌ലുപേട്ടിലേക്ക് യാത്ര ചെയ്തിരുന്ന ഒരു സ്ത്രീ യാത്രക്കാരി ഛര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിനിടെ ജനാലയിലൂടെ തല പുറത്തേക്ക് ചാരി നിന്നു. അതേസമയം എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ടാങ്കര്‍ ലോറി അവരുടെ തലയില്‍ ഇടിച്ചു. സ്ത്രീ യാത്രക്കാരി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൈസൂരു നഗര ഡിവിഷനിലെ ഡിവിഷണല്‍ കണ്‍ട്രോളര്‍, ഡിഎംഇ, ഡിടിഒ, എസ്ഒ എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി സ്ഥലം സന്ദര്‍ശിച്ചു- ചാമരാജനഗര്‍ പോലീസ് പറഞ്ഞു.

അപകടത്തില്‍ യാത്രക്കാരിയുടെ തല അറ്റുപോയി താഴെ വീണു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഭവ സ്ഥലത്ത് എത്തി അ്‌നവേഷണം നടത്തി. സംഭവത്തില്‍ ചാമരാജ് നഗര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Woman Leans Out Of Bus To Vomit Tanker Hits Her Head