പോലീസുകാരനെതിരേ ബലാല്‍സംഗക്കേസ് കൊടുത്ത പോലീസുകാരിയെ തലയ്ക്കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. വിംലേഷ് പാല്‍ ആണ് കൊല്ലപ്പെട്ടത്.
|
നാലുദിവസമായി കാണാതായ പോലീസ് ഉദ്യോഗസ്ഥയ്ക്കു വേണ്ടി നടത്തിയ തിരച്ചിലില്‍ ആണ് തലയ്‌ക്കേറ്റ മുറിവുകളോടെ കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തുന്നത്. പോലീസ് യൂനിഫോം അണിഞ്ഞായിരുന്നു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പോലീസുകാരനാണ് പ്രതിയെന്ന് ബോധ്യപ്പെട്ടത്. ഇയാള്‍ക്കെതിരേ കേസ് എടുത്തതായും ഒളിവില്‍ പോയ പ്രതിയെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവൂ എന്നും പോലീസ് അറിയിച്ചു.
ഒരുവര്‍ഷം മുമ്പാണ് പോലീസുകാരനെതിരേ ഉദ്യോഗസ്ഥ ബലാല്‍സംഗപരാതി നല്‍കിയത്. ഈ കേസില്‍ അടുത്തിടെ പോലീസുകാരി മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരായി മൊഴി തിരുത്തിയിരുന്നു. ഇതോടെ പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു.
ALSO READ: കാമുകനൊപ്പം ഇറങ്ങിപ്പോയ യുവതി മരിച്ച നിലയിൽ


