25
Jul 2025
Thu
25 Jul 2025 Thu

വീട്ടുകാരെ ഉപേക്ഷിച്ചു കാമുകനൊപ്പം ഇറങ്ങിപ്പോയ യുവതി മരിച്ച നിലയിൽ. കൊല്ലം ആയൂരിന് സമീപം കാരാളികോണത്താണ് സംഭവം. ആയുർ ഇളമാട് ചെറുവക്കൽ സ്വദേശിനി അഞ്ജന സതീഷ് (21)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വകാര്യ ബസിലെ കണ്ടക്ടറായ കാരാളികോണം സ്വദേശി നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് അഞ്ജനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നിഹാസും നാട്ടുകാരും ചേർന്ന് യുവതിയെ അഴിച്ചിറക്കി കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആറുമാസം മുമ്പാണ് അഞ്ജനയും നിഹാസും ഒരുമിച്ച് താമസം ആരംഭിച്ചത്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കിയെങ്കിലും യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്നായിരുന്നു യുവതി കോടതിയിൽ പറഞ്ഞത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് യുവതി തൂങ്ങിമരിച്ചത്.