തിരുവനന്തപുര കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി അജ്ഞാതന്‍ യുവതിയെ പീഡിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഐടി ജീവനക്കാരിയാണ് പീഡനത്തിനിരയായത്. യുവതി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അക്രമി മുറിക്കുള്ളില്‍ അതിക്രമിച്ചു കയറി ഇവര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്.
|
യുവതി ഉറക്കമുണര്‍ന്നതോടെ പ്രതി ഇറങ്ങി ഓടുകയായിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടി തനിച്ചാണ് താമസിച്ചിരുന്നത്. ഭയന്നുപോയ പെണ്‍കുട്ടി രാവിലെയാണ് ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് പോലീസ് കേസെടുത്തത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.
ALSO READ: കാസര്‍കോട് സ്വദേശി നഗ്മ മുഹമ്മദ് ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





