22
Oct 2025
Fri
22 Oct 2025 Fri
Kasarkode native Nagma Muhammad Mallick appointed as Indian Ambassador for Japan

ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറായി കാസര്‍കോട് സ്വദേശി നഗ്മ മാലിക്ക് നിയോഗിതയായി. നിലവില്‍ പോളണ്ടിലെ അംബാസഡറായിരുന്നു. 1991 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥയായ നഗ്മ മുഹമ്മദ് മാലിക്ക് നേരത്തെ തുണീഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലാ സ്വദേശി സിബി ജോര്‍ജ് വിദേശകാര്യമന്ത്രാലയത്തില്‍ സെക്രട്ടറിയായി നിയോഗിതനായതിനെ തുടര്‍ന്നാണ് നഗ്മ മുഹമ്മദ് മാലിക്കിനെ ജപാനിലെ ഇന്ത്യന്‍ അംബസഡറിന്റെ ചുമതലയേല്‍പ്പിച്ചത്.
കാസര്‍കോട് ഫോര്‍ട്ട് റോഡിലെ മുഹമ്മദ് ഹബീബുല്ല-സുലു ബാനു ദമ്പതികളുടെ മകളാണ്.

ALSO READ:ഹിജാബ് ധരിച്ച് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ച സെന്റ് റീത്താസ് സ്‌കൂളിന് തിരിച്ചടി