15
Sep 2025
Tue
15 Sep 2025 Tue
chinese women

കഴിഞ്ഞ ആഴ്ചയാണ് ഐഫോണ്‍ 17 പുറത്തിറങ്ങിയത്. പുതിയ ഫോണിന്റെ ഫീച്ചറുകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. അതിനിടെയാണ് ഐഫോണ്‍ 7 പുറത്തിറങ്ങിയപ്പോള്‍ ചൈനയിലുണ്ടായ ഒരു സംഭവം ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2016 -ല്‍, ഐഫോണ്‍ 7 പുറത്തിറങ്ങിയപ്പോള്‍, ചൈനയില്‍ നിന്നുള്ള ഒരു യുവതി തനിക്കൊരു പുതിയ വീട് കണ്ടെത്താനായി പണം സ്വരൂപിക്കാന്‍ കണ്ടെത്തിയ ഐഡിയയാണ് സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്നത്. തന്റെ 20 കാമുകന്‍മാരോടും തനിക്ക് പുതിയ ഐഫോണ്‍ 7 ഫോണുകള്‍ വാങ്ങിത്തരാനാണ് അവള്‍ ആവശ്യപ്പെട്ടത്.

പിന്നീട് കാമുകന്‍മാര്‍ വാങ്ങിക്കൊടുത്ത ഈ ഫോണുകള്‍ എല്ലാം അവള്‍ ഹുയി ഷൗ ബാവോ എന്ന മൊബൈല്‍ റീസൈക്ലിംഗ് കമ്പനിക്ക് വിറ്റു. അതില്‍ നിന്ന് അവള്‍ക്ക് കിട്ടിയത് 120,000 ചൈനീസ് യുവാന്‍ അതായത് ഏകദേശം 14 ലക്ഷം രൂപയാണ്. അത് അവള്‍ തന്റെ വീടിന്റെ ഡൗണ്‍ പേയ്മെന്റ് നല്‍കാനായി ഉപയോഗിക്കുകയായിരുന്നു.

ALSO READ: 700 ദിവസത്തിലേറെ തടവില്‍ കിടക്കാന്‍ കാരണം നെതന്യാഹുവിന്റെ പിടിവാശി; ഇസ്രായേല്‍ പ്രധാനമന്ത്രിക്കെതിരേ കടുത്ത വിമര്‍ശനവുമായി ബന്ദിയുടെ വീഡിയോ

പ്രൗഡ് ക്വിയോബ എന്ന ബ്ലോഗറാണ് ഈ കഥ പങ്കുവച്ചത്. ബ്ലോഗര്‍ പറയുന്നത് ഇത് തന്റെ സഹപ്രവര്‍ത്തകയുടെ അനുഭവമാണ് എന്നാണ്. സഹപ്രവര്‍ത്തക തന്റെ പുതിയ വീട് കാണാന്‍ സുഹൃത്തുക്കളെ ക്ഷണിച്ചു. എങ്ങനെയാണ് ഡൗണ്‍ പേയ്മെന്റിനുള്ള പണം കണ്ടെത്തിയത് എന്ന് ചോദിച്ചപ്പോഴാണത്രെ ഈ കഥ പുറത്തറിഞ്ഞത്. ഓഫീസിലെ എല്ലാവരും ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും സഹപ്രവര്‍ത്തകയുടെ ഈ ഐഡിയ തന്നെ അത്ഭുതപ്പെടുത്തിയെന്നുമാണ് ക്വിയോബ പറയുന്നത്.

കഥാനായികുയടെ മാതാവ് ഒരു സാധാരണ വീട്ടമ്മയും പിതാവ് ഒരു കുടിയേറ്റ തൊഴിലാളിയുമാണ്, അവളാണ് മൂത്ത മകള്‍. അവളുടെ മാതാപിതാക്കള്‍ക്ക് പ്രായമാകുകയാണ്, അവര്‍ക്ക് ഒരു വീട് വാങ്ങിക്കൊടുക്കാന്‍ അവള്‍ വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നിരിക്കാം. എന്നാല്‍, വിചിത്രമായ മാര്‍ഗമാണ് അവള്‍ വീട് വാങ്ങാനായി കണ്ടെത്തിയത് എന്നത് അിശ്വസനീയമാണ് എന്നാണ് ബ്ലോഗര്‍ പറയുന്നത്.

എന്നാല്‍, ഹുയി ഷൗ ബാവോ എന്ന മൊബൈല്‍ റീസൈക്ലിംഗ് കമ്പനിയുടെ പരസ്യത്തിനായി ചമഞ്ഞെടുത്ത കഥയാണ് ഇത് എന്നും ആളുകള്‍ പറയുന്നുണ്ട്. എന്നാല്‍, ബിബിസി ബന്ധപ്പട്ടപ്പോള്‍ കമ്പനി പറഞ്ഞത്, ഒരു ക്ലയന്റില്‍ നിന്ന് 20 ഐഫോണുകള്‍ വാങ്ങിയതായും ഓരോ ഫോണിനും 6000 ചൈനീസ് യുവാന്‍ (ഏകദേശം 74,000 രൂപ) വച്ച് നല്‍കി എന്നുമാണത്രെ.