ഭര്‍ത്താവിന്റെ വൃക്ക നിര്‍ബന്ധിച്ച് 10 ലക്ഷം രൂപയ്ക്ക് വില്‍പ്പിച്ച ഭാര്യ ഈ പണവുമായി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലെ സംക്രയിലിലാണ് സംഭവം. 10 വയസ്സുള്ള മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ധനം കരുതിവയ്ക്കാനും മറ്റ് ആവശ്യങ്ങളുയര്‍ത്തിയാണ് യുവതി ഭര്‍ത്താവിനെക്കൊണ്ട് വൃക്ക വില്‍പ്പിച്ചത്.
|
ഭാര്യയുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ് യുവാവ് ആവശ്യത്തിന് വഴങ്ങിയത്. ഒരു വര്‍ഷം നീണ്ട തിരച്ചിലിനുശേഷം, മൂന്ന് മാസം മുമ്പാണ് വൃക്ക മാറ്റിവയ്ക്കല്‍ ആവശ്യമായി വന്ന രോഗിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് 10 ലക്ഷം രൂപയ്ക്ക് വൃക്ക നല്‍കാമെന്ന് യുവാവ് സമ്മതിച്ചു. പരിശോധനയില്‍ എല്ലാം അനുകൂലമായി വന്നതോടെ ശസത്രക്രിയയിലൂടെ വൃക്ക മുറിച്ചുമാറ്റുകയും യുവാവിന് പണം നല്‍കുകയും ചെയ്തു.
എന്നാല്‍ ഇതിനിടെ യുവതി രവി ദാസ് എന്നയാളുമായി ഫേസ്ബുക്കിലൂടെ പ്രണയത്തിലായിരുന്നു.ഭര്‍ത്താവിന്റെ വൃക്ക വിറ്റതിനു പ്രതിഫലമായി ലഭിച്ച 10 ലക്ഷം രൂപയുമായി യുവതി രവിക്കൊപ്പം ഒളിച്ചോടുകയും ചെയ്തു.
ഭാര്യ കാമുകനൊപ്പം താമസിക്കുന്ന വീട്ടില്‍ യുവാവ് മകളുമായി ചെന്നെങ്കിലും വിവാഹമോചന നോട്ടിസ് അയച്ചോളാമെന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെ യുവാവ് നിരാശനായി മടങ്ങുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കിയ യുവാവ് തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണിപ്പോള്‍.
ALSO READ: ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയ ഐഎഎസുകാരന്റെ ഭാര്യ ജീവനൊടുക്കി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





