02
Feb 2026
Sun
02 Feb 2026 Sun
woman set ablaze boy friends wife and infant baby

കാമുകന്റെ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും തീയിട്ടുകൊന്ന് കാമുകി. കാമുകന്‍ തന്നെ വിവാഹം കഴിക്കാത്തതിന്റെ പകയിലായിരുന്നു കാമുകിയുടെ കൊടുംക്രൂരത. തെലങ്കാനയിലെ നാല്‍ഗൊണ്ടയിലാണ് സംഭവം. ലക്ഷ്മിയെന്ന യുവതിയാണ് കാമുകന്റെ ഭാര്യയായ 28കാരിയെയും മകനെയും കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെട്രോളും കത്തിയും മുളകുപൊടിയുമായാണ് ലക്ഷ്മി കാമുകന്റെ വീട്ടിലെത്തിയത്. ഈ സമയം കാമുകന്‍ വീട്ടിലുണ്ടായിരുന്നില്ല. അക്രമി തുടര്‍ന്ന് യുവതിയുടെയും കുഞ്ഞിന്റെയും ദേഹത്തേക്ക് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. ലക്ഷ്മി നേരത്തേ വിവാഹം കഴിച്ചയാളാണെന്നും ഇവരുടെ ഭര്‍ത്താവ് മരിച്ചതാണെന്നും പോലീസ് പറഞ്ഞു.

ALSO READ: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചുമുതല്‍