23
Mar 2025
Sat
23 Mar 2025 Sat
madina masjid women slap officer

മദീന: മദീനയിലെ പ്രവാചകന്റെ മസ്ജിദില്‍ സ്ത്രീ സുരക്ഷാ ഉദ്യോഗസ്ഥന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറലായി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് മദീന പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പള്ളിയുടെ മുറ്റത്തുള്ള അനധികൃത വഴിയില്‍ കൂടി ഒരു സ്ത്രീ പ്രവേശിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇവരോട് മറ്റ് വഴിയില്‍ കൂടി പോകാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. ഉദ്യോഗസ്ഥന്‍ ഭാഷ കടുപ്പിച്ചതോടെ സ്ത്രീ മുഖത്തടിക്കുകയായിരുന്നു.

രോഷാകുലനായ ഉദ്യോഗസ്ഥന്‍ സ്ത്രീയെ രണ്ട് തവണ തിരിച്ചടിച്ചു. തുടര്‍ന്ന് സഹപ്രവര്‍ത്തകന്‍ ഉദ്യോഗസ്ഥനെ പിടിച്ച് മാറ്റുന്നതും സ്ത്രീയെ മറ്റൊരു വഴിയിലേക്ക് നയിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്.

പോലീസ് അടിയന്തരമായി ഇടപെട്ടതായും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചതായും സൗദി പൊതു സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. എന്നാല്‍, സ്ത്രീ ഏത് രാജ്യക്കാരിയാണെന്നോ കൈയാങ്കളിയിലേക്ക് നയിച്ചതിന്റെ വിശദാംശങ്ങളോ അധികൃതര്‍ വ്യക്തമാക്കിയില്ല.