02
Aug 2023
Thu
02 Aug 2023 Thu

ഛര്‍ദിക്കാനായി ബസില്‍നിന്ന് പുറത്തേക്ക് തലയിട്ടു; എതിരെ വന്ന വാഹനം തട്ടി യുവതിക്ക് ദാരുണാന്ത്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഛര്‍ദിക്കാനായി ബസില്‍നിന്ന് പുറത്തേക്ക് തലയിട്ട യുവതിയെ എതിരെ വന്ന വാഹനം ഇടിച്ച് ദാരുണാന്ത്യം. ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ നിന്നുള്ള ബാബ്‌ലി (20) ആണ് മരിച്ചത്. ബസ് യാത്രയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് ഛര്‍ദിക്കാനായാണ് യുവതി തല പുറത്തേക്കിട്ടത്. എന്നാല്‍ ബസിനെ മറികടന്നെത്തിയ വാഹനത്തിനും ബസിന്റെ ചില്ലിനുമിടയില്‍ കുടുങ്ങി തല ഞെരിഞ്ഞ് അമരുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ തല പൂര്‍ണമായും തകര്‍ന്നു. ഹരിയാന റോഡ്‌വേയ്‌സിന്റെ ലുധിയാനയിലേക്കുള്ള ബസില്‍ കശ്മീരി ഗേറ്റില്‍നിന്നാണ് ഇവര്‍ കയറിയത്. യുവതിയുടെ സഹോദരിയും ഭര്‍ത്താവും അവരുടെ മൂന്നു കുട്ടികളും ഒപ്പമുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.