സര്‍ക്കാര്‍ ആശുപത്രികളില്‍ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും കൊടിയും ബാനറും കെട്ടി നടത്തുന്ന ഭക്ഷണ വിതരണം തടയാന്‍ ആരോഗ്യ വകുപ്പ്. സാമൂഹ്യസേവനത്തിന് കൊടി എന്തിനാണെന്നും, കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണവിതരണം നടത്താമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന് പറഞ്ഞു.
|
പല ആളുകളും ബാനര്‍ കെട്ടി ഭക്ഷണം കൊടുക്കുന്നുണ്ട്. ബാനര്‍ കെട്ടി കൊടുക്കാന്‍ പാടില്ല. കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും ഭക്ഷണം അവിടെ കൊണ്ട് ഏല്‍പ്പിക്കാം. പക്ഷേ ബാനറോ കൊടിയോ ഒന്നും പാടില്ല. കൊടി കെട്ടേണ്ട സ്ഥലമല്ല സര്‍ക്കാര്‍ ആശുപത്രികളെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണം നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. കൊടിയുടെ നിറം നോക്കി അല്ല ഭക്ഷണം കൊടുക്കുന്നതെന്നും വി വസീഫ് പ്രതികരിച്ചു.
ALSO READ: ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് 13കാരന് മരിച്ചു



