12
Jan 2023
Fri
12 Jan 2023 Fri

അഹ്‌മദാബാദ്: ഷാരൂഖ് ഖാന്‍ ചിത്രം പത്താനെതിരേ വീണ്ടും ബജ്രംഗ്ദള്‍. ചിത്രം ഉടന്‍ റിലീസ് ചെയ്യാനിരിക്കെയാണ് ബജ്രംഗ്ദള്‍ ഭീഷണി.സെന്‍സര്‍ ബോര്‍ഡ് അംഗീകാരം ലഭിച്ചാലും ചിത്രം ഗുജറാത്തില്‍ പ്രദര്‍പ്പിക്കില്ലെന്ന ഭീഷണിയാണ് ബജ്രംഗ്ദള്‍ നടത്തിയത്.ചിത്രത്തിലെ വിവാദ ഗാനത്തെ തുടര്‍ന്ന് 10 കട്ടുകള്‍ വരുത്തിയ ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അംഗീകാരം നല്‍കിയത്. ചിത്രത്തിലെ ഒരു ഗാനത്തില്‍ ദീപിക പദുകോണ്‍ ധരിച്ച ബിക്കിനിയുടെ നിറത്തെ ചൊല്ലി ആയിരുന്നു വിവാദം.വിവാദത്തെ തുടര്‍ന്ന് രാജ്യത്തുട നീളം ബജ്രംഗ്ദള്‍ ദീപികയുടെയും ഷാരൂഖ് ഖാന്റെയും കോലങ്ങള്‍ കത്തിച്ചിരുന്നു. കൂടാതെ ഇവര്‍ പോസ്റ്ററുകള്‍ കത്തിയ്ക്കുകയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിത്രത്തിനെതിരേ ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് വ്യക്തമാക്കി. സെന്‍സര്‍ ചെയ്ത ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നിര്‍മ്മാതാവിന് അവകാശം ഉണ്ട്. ബജ്രംഗ്ദള്‍ നടപടിയെ അപലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 25 തിയേറ്ററുകളിലെത്തും. നാല് വര്‍ഷത്തിന് ശേഷം ഇറങ്ങുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക