13
Jan 2024
Sun
13 Jan 2024 Sun

തൃശൂർ: ലോകരാജ്യങ്ങൾ വേൾഡ് നോളജ് ഡേ ആയി ആഘോഷിക്കുന്ന ഡോക്ടർ അംബേദ്ക്കറുടെ ജൻമദിനം ഏപ്രിൽ 14 ന് വിപുല പരിപാടികളോടെ നടത്താൻ തീരുമാനിച്ചതായി എസ് സി എസ് ടി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.’
രണ്ട് വർഷങ്ങളിലായി ഫെഡറേഷൻ നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സമുദായ, മനുഷ്യവകാശ മേഖലകളിലെ പ്രവർത്തകരും കുട്ടികളും പങ്കെടുത്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡോക്ടർ അംബേദ്ക്കർ ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും മനുഷ്യാവകാശത്തിൻ്റെയും മുന്നണി പോരാളിയാണ്. ലോകജനത വൈജ്ഞാനിക ദിനമായി ആചരിക്കുമ്പോൾ രാജ്യം അവഗണിക്കുന്നത് വിരോധാഭാസമാണെന്ന് ഫെഡറേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

2024 ജനുവരി 31 ബുധനാഴ്ച 3 മണിക്ക് തൃശൂർ മാരാർ റോഡിലുള്ള പ്ലാസ ടവറിൽ ഫെഡറേഷൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുന്ന സമിതിയിൽ സംഘാടക കമ്മറ്റി രൂപികരിക്കുമെന്നും വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ-സംഘടനാ പ്രവർത്തകരെ ക്ഷണിച്ചതായും എസ് സി എസ് ടി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ചെയർമാൻ എ കെ സന്തോഷ്, സെക്രട്ടറി നിഷ രാജേഷ്, ട്രഷറർ എൻ എ സുമേഷ് പറഞ്ഞു ‘