ബിജെപിയുടെ ഉന്നതാധികാര സമിതിയിൽ നിന്ന് പ്രമുഖ നേതാക്കൾ പുറത്തായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവരെയാണ് സമിതിയിൽ നിന്ന് പുറത്താക്കിയത്.
|
ദേവേന്ദ്ര ഫട്നാവിസ്, ബി എസ് യെദ്യൂരപ്പ എന്നിവരെ പുതുതായി സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിമാരെയും സംസ്ഥാന അധ്യക്ഷൻമാരെയും മറ്റ് സുപ്രധാന പദവികളിലും ആളുകളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം ഈ സമിതിക്കാണ്.
നിതിൻ ഗഡ്കരിയെയും യോഗി ആദിത്യനാഥിനെയും സമിതിയിൽ നിന്നു പുറത്താക്കിയത് പാർട്ടി പ്രവർത്തകരെ അമ്പരിപ്പിച്ചിട്ടുണ്ട്. മുതിർന്ന മന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ നിതിൻ ഗഡ്കരിയെ മുൻ പാർട്ടി അധ്യക്ഷൻമാരെ സമിതിയിൽ നിലനിർത്തുകയെന്ന കീഴ്വഴക്കം ലംഘിച്ചാണ് പുറത്താക്കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





