01
Jul 2023
Sat
01 Jul 2023 Sat

വീണ്ടും പേര് മാറ്റം: ആഗ്ര ‘ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്‍’ ഇനി മുതല്‍ ‘മങ്കമേശ്വര്‍ മന്ദിര്‍ സ്റ്റേഷന്‍’

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറിയ ബിജെപിയുടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്ഥലനാമങ്ങളുടെയും മറ്റും പേര് മാറ്റം തുടരുന്നു. ഇതുപ്രകാരം ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്‍ ഇനി മുതല്‍ മങ്കമേശ്വര്‍ മന്ദിര്‍ സ്റ്റേഷന്‍ എന്നറിയപ്പെടും. ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് ഇനി മങ്കമേശ്വര്‍ ക്ഷേത്രത്തിന്റെ പേരിലാകും അറിയപ്പെടുക എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ഫത്തേഹാബാദിലെ താജ് ഈസ്റ്റ് ഗേറ്റ് മെട്രോ സ്റ്റേഷനില്‍ മെട്രോയുടെ അതിവേഗ ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ഏറെ നാളായി ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. ജുമാ മസ്ജിദ് സ്റ്റേഷന്റെ പേര് മങ്കമേശ്വര ക്ഷേത്രം എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉറപ്പ് നല്‍കിയിരുന്നു. മെട്രോ സ്റ്റേഷന് താജ് ഈസ്റ്റ് ഗേറ്റ് മുതല്‍ മങ്കമേശ്വര്‍ മന്ദിര്‍ സ്റ്റേഷന്‍ വരെ 6 കിലോമീറ്ററിനുള്ളില്‍ 3 എലവേറ്റഡ് സ്റ്റേഷനുകളുണ്ട്.