08
Jul 2023
Wed
08 Jul 2023 Wed

കൂട്ടുകാരിയുടെ ഫ്ളാറ്റിലെത്തിയ യുവ ഡോക്ടർ രാത്രിയിൽ പൈപ്പ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെ വീണുമരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പീഡിയാട്രിക് സർജനായ ശുഭാംഗർ ചക്രവർത്തി(37)യാണ് മരിച്ചത്.കൊൽക്കത്ത ഇ.എം. ബൈപ്പാസിലെ പാർപ്പിടസമുച്ചയ വളപ്പിലാണ് ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ചുനില കെട്ടിടത്തിനോട് ചേർന്നുള്ള ഇടനാഴിയിലാണ് ചോരയിൽകുളിച്ച നിലയിൽ മൃതദേഹം കണ്ടതെന്നും പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തായ്‌ലാൻഡ് സ്വദേശിനിയായ 43 വയസ്സുകാരിയുടെ വാടകഫ്ളാറ്റിലെത്തിയതായിരുന്നു ഡോക്ടർ. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് ഡോക്ടർ ഫ്‌ളാറ്റിലെത്തിയത്. വീട്ടിൽ നിന്ന് നിരന്തരം ഫോൺവിളിയെത്തിയതോടെ ഡോക്ടർ പുലർച്ചെ ഇവിടെനിന്ന് മടങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായെന്നാണ് തായ്‌ലാൻഡ് സ്വദേശിനിയുടെ മൊഴി.

ഗേറ്റ് അടച്ചുകിടന്നതിനാൽ കെട്ടിടത്തിന്റെ പുറത്തേക്ക് പോകാനായില്ല. സെക്യൂരിറ്റി ജീവനക്കാരനെയും ഈ സമയം അവിടെ കണ്ടില്ല. ഇതോടെ ഡോക്ടർ ടെറസിലേക്ക് പോകുകയും കെട്ടിടത്തിലെ പൈപ്പ് വഴി താഴേക്ക് ഇറങ്ങാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ വീണ് അപകടം സംഭവിച്ചെന്നുമാണ് യുവതി പറയുന്നത്. അപകടസമയം ഡോക്ടർ മദ്യലഹരിയിലായിരുന്നു.
ശുഭാം​ഗർ ചക്രവർത്തിയുടെ ഭാര്യയും ഡോക്ടറാണ്. ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക