11
Feb 2025
Thu
11 Feb 2025 Thu
Young Malayali doctor drowns in Oman while bathing with son

മസ്‌കത്ത്: ഒമാനില്‍ മലയാളി യുവ ഡോക്ടര്‍ ഒമാനില്‍ മുങ്ങിമരിച്ചു. മലപ്പുറം കോക്കൂര്‍ സ്വദേശി വട്ടത്തൂര്‍ വളപ്പില്‍ നവാഫ് ഇബ്രാഹീം ആണ് മരിച്ചത്. 34 വയസ്സുണ്ട്. ഒമാന്‍ ഹെല്‍ത്ത് മിനിസ്ട്രിക്ക് കീഴില്‍ ജോലി ചെയ്യുന്ന നവാഫ് ഇബ്രാഹീം ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലിചെയ്യുന്ന മകനൊപ്പം കുളിക്കുന്നതിനിടെയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇബ്രിയിലെ വാദി ധാമില്‍ വച്ചാണ് സംഭവം. നിസ് വ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ ഡോക്ടറായിരുന്നു.

ഭാര്യ നിഷിയയും ഡോക്ടറാണ്. ഭാര്യക്കും മകന്‍ നഹാന്‍ നവാഫിനും (രണ്ട് വയസ്സ്) ഒപ്പമാണ് നവാഫ് ഇബ്രാഹീം ഇന്നലെ വാദി ധാം സന്ദര്‍ശിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. പാറയില്‍ കുടുങ്ങിയ നവാഫിനെ അവിടെ സന്ദര്‍ശിക്കാനെത്തിയ മറ്റ് ടൂറിസ്റ്റുകള്‍ ആണ് പുറത്തെടുത്തത്. ഉടനെ സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരിച്ചു.

ഇബ്രി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Young Malayali doctor drowns in Oman while bathing with son