31
Aug 2023
Mon
31 Aug 2023 Mon

തൃശൂര്‍ സ്വദേശിയായ യുവ ഡോക്ടര്‍ ദുബയില്‍ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബൂദാബി: തൃശൂര്‍ സ്വദേശിയായ യുവ ഡോക്ടര്‍ ദുബയില്‍ അന്തരിച്ചു. കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ഡോ. അന്‍സില്‍ (36) ആണ് മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

അല്‍ഐനിലെ ആയുര്‍വേദ ക്ലിനിക്കിലായിരുന്നു ജോലി. എറിയാട് ബ്ലോക്കിന് സമീപം എറമംഗലത്ത് അബൂബക്കര്‍ ഹൈദ്രോസിന്റെയും രഹന ബീഗത്തിന്റെയും മകനാണ്.

ഭാര്യ: ഡോ. സഈദ. മക്കള്‍: ഹിബ, ആസിയ ഇഷ. സഹോദരി: ആദില. ദുബൈ റാശിദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അടുത്തദിവസം നാട്ടിലെത്തിച്ച് മാടവന പടിഞ്ഞാറേ മുഹയുദ്ദീന്‍പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക