കേരളവര്‍മ കോളജ് വിദ്യാര്‍ഥകളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള യൂട്യൂബര്‍ മണവാളന്റെ(മുഹമ്മദ് ഷഹീന് ഷാ)നീളമുള്ള മുടി തൃശൂര്‍ ജില്ലാ ജയിലില്‍ വച്ച് അധികൃതര്‍ മുറിച്ചുമാറ്റി. ഇതോടെ മണവാളന് മാനസികനില താളം തെറ്റിയതു പോലെ പെരുമാറുകയും യുവാവിനെ തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു. സംഭവത്തില്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.(Youtuber Manavalan shifted to mental health center from jail)
|
കേസെടുത്തതോടെ ഒളിവില്‍ പോയ യുവാവിനെ കഴിഞ്ഞദിവസമാണ് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസാണ് കുടകില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ജയിലില്‍ കയറുന്നതിനു മുമ്പ് താന്‍ ശക്തമായി തിരിച്ചുവരുമെന്ന് വീഡിയോയില്‍ യുവാവ് പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് യുവാവിന്റെ അടയാളമായി മാറിയ നീളമേറിയ മുടി ജയില്‍ അധികൃതര്‍ മുറിച്ചുമാറ്റിയത്.
ALSO READ: യൂട്യൂബര്‍ മണവാളന് പോലീസ് പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





