തൃശൂര്‍ കേരളവര്‍മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവില്‍പോയ യൂട്യൂബര്‍ മണവാളന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീന്‍ ഷായെ പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ മണവാളനെതിരേ തൃശൂര്‍ വെസ്റ്റ് പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.(Youtuber Manavalan detained by Police)
|
മുഹമ്മദ് ഷഹീന്‍ ഷായും സുഹൃത്തുക്കളും സംഘം ചേര്‍ന്ന് മദ്യപിച്ചശേഷം കാറില്‍ വരുന്നതിനിടെ രണ്ട് കോളജ് വിദ്യാര്‍ഥികളുമായി വാക്കുതര്‍ക്കമുണ്ടാവുകയും ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ കാറിടിപ്പിച്ചുവീഴ്ത്തുകയുമായിരുന്നുവെന്നാണ് കേസ്. കഴിഞ്ഞ മാസം 24നാണ് പോലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയത്. തൃശൂര്‍ എരനല്ലൂര്‍ സ്വദേശിയാണ് മുഹമ്മദ് ഷഹീന്‍ മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ്.


