29
Aug 2023
Mon
29 Aug 2023 Mon

മുംബൈ: സൗഹൃദ ദിനം ആഘോഷിക്കുന്ന തിരക്കിലാണ് ലോകം. ആകര്‍ഷകമായ ഓഫറുകളും സാമൂഹിക മാധ്യമങ്ങളിലെ ആശംസ പോസ്റ്ററുകളുമായി സോഷ്യല്‍ മീഡിയയും ആഘോഷത്തില്‍ ആണ്. ഇപ്പോള്‍ രീതിയിലുള്ള പ്രവര്‍ത്തനവുമായി ശ്രദ്ധപിടിച്ച് പറ്റിയിരിക്കുകയാണ് ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കും ഓഫറുകള്‍ക്കും പുറമെ കമ്പനി സിഇഒ തന്നെ ഡെലിവറി ബോയ്യുടെ വേഷത്തില്‍ സൗഹൃദ ദിനത്തില്‍ റോഡില്‍ ഇറങ്ങുകയായിരുന്നു. സൊമാറ്റോ ഉപഭോക്താക്കള്‍ക്ക് ഭക്ഷണത്തിനൊപ്പം വിതരണം ചെയ്യുന്നതിനായി സൗഹൃദ ദിന ബാന്‍ഡുകളും അദ്ദേഹം കയ്യില്‍ കരുതിയിരുന്നു.

കമ്പനിയുടെ ചുവന്ന യൂണിഫോം ധരിച്ച്, സൊമാറ്റോ ബാഗുമായുള്ള ചിത്രങ്ങള്‍ സിഇഒ ദീപീന്ദര്‍ ഗോയല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

‘സൊമാറ്റോയുടെ ഡെലിവറി പങ്കാളികള്‍ക്കും റസ്റ്റോറന്റ് പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും കുറച്ച് ഭക്ഷണവും ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളും വിതരണം ചെയ്യാന്‍ പോകുകയാണ്. ജീവിതത്തിലെ എക്കാലത്തെയും മികച്ച ഞായറാഴ്ചകളിലൊന്ന് എന്നാണ് ചിത്രത്തിനൊപ്പം ദീപീന്ദര്‍ ഗോയല്‍ കുറിച്ചത്.