
ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ നോമ്പ് കാലം ആഘോഷ കാലമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധാരാളിത്തത്തിനൊപ്പം നോമ്പുതുറകളിലെ വൈവിധ്യവും റമദാന്‍ മാസത്തിലെ സായാഹ്നങ്ങളെ വര്‍ണശബളമാക്കുന്നു. വ്യത്യസ്ഥമായൊരു നോമ്പ് തുറയുമായി കൗതുകമാവുകയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. (Dubai Airport hosts first-ever Iftar on runway )
![]() |
|
തിരക്കേറിയ വിമാനത്താവള റണ്‍വേയിലാണ് കഴിഞ്ഞ ദിവസം നോമ്പ് തുറയൊരുക്കിയത്. വിവിധ രാജ്യക്കാരായ വിമാനത്താവള ജീവനക്കാരാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്. വിമാനങ്ങള്‍ ഉയരുകയും താഴുകയും ചെയ്യുന്ന മനോഹാരിതയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ നോമ്പ് തുറ ഒരുമയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായി.
വിവിധ രാജ്യക്കാരും വിവിധ സംസ്‌കാരക്കാരും ആയ ആളുകള്‍ ഒത്തുചേര്‍ന്ന് റമദാന്‍ ആഘോഷിക്കുന്നത് മനോഹരമായ ഒരു അനുഭമായിരുന്നുവെന്ന് ദുബൈ എയര്‍പോര്‍ട്‌സ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ മാജിദ് അല്‍ ജോക്കര്‍ പറഞ്ഞു. ജീവനക്കാര്‍ക്കിടയിലെ ഐക്യവും സാഹോദര്യ ബന്ധവും ഊട്ടിയുറപ്പിക്കുന്നതിന് വിരുന്ന സഹായകമായി.
മനോഹരമായി ഒരുക്കിയ ടേബിളുകളില്‍ പരമ്പരാഗത റമദാന്‍ വിഭവങ്ങള്‍ക്കൊപ്പം ഈത്തപ്പഴം, പഴങ്ങള്‍, പാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു.