ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി പുതിയ പാസ്‌പോര്‍ട്ട് അപേക്ഷാ നിയമം പ്രഖ്യാപിച്ച് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഫാട്ടോഗ്രാഫുകള്‍ക്ക് പുതുക്കിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിയമം സെപ്റ്റംബര്‍ ഒന്ന് മുതല്‍ നടപ്പാകും. മിക്ക അപേക്ഷകരും അവരുടെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ പുതിയ ഫോട്ടോഗ്രാഫുകള്‍ എടുക്കേണ്ടതുണ്ടെന്നാണ് നിയമത്തിലെ പ്രധാന മാറ്റം.
|
പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്കായി ഐ.സി.എ.ഒ (Civil Aviation Organisation, Icao) അനുസരിച്ചുള്ള ഫോട്ടോഗ്രാഫുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കോണ്‍സുലേറ്റ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള യാത്രാ രേഖകള്‍ക്കായി ബയോ മെട്രിക്, ഐഡന്റിറ്റി മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ആഗോള വ്യോമയാന സ്ഥാപനമാണ് ഐ.സി.എ.ഒ.
ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴി എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് കോണ്‍സുലേറ്റിന്റെ നീക്കം.
പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍
* കളര്‍ ഫോട്ടോ, വലുപ്പം 630 x 810 പിക്‌സല്‍സ്. വെള്ള ബാക്ക് ഗ്രൗണ്ട്
* തലയുടെയും ചുമലുകളുടെയും ക്ലോസ് അപ്, ഫ്രെയിമിന്റെ 80 x 85% ഭാഗം മുഖം കവര്‍ ചെയ്യണം.
* ഫുള്‍ ഫേസ്, ഫ്രണ്ട് വ്യൂ, തുറന്ന കണ്ണുകള്‍, സ്വാഭാവിക ഭാവം.
* കണ്ണിനു കുറുകെ രോമം പാടില്ല.
* വായ അടച്ചിരിക്കണം.
* ഷാഡോകളോ, റെഡ്‌ഐയോ, ഫ്‌ലാഷ് റിഫ്‌ലക്ഷനുകളോ പാടില്ല.
* ചര്‍മ നിറങ്ങള്‍ സ്വാഭാവികമായി കാണപ്പെടുന്ന ഏകീകൃത ലൈറ്റിംഗ് ആയിരിക്കണം.
* മുടിയുടെ മുകള്‍ ഭാഗം മുതല്‍ താടി വരെ തല ഫ്രെയിമില്‍ കേന്ദ്രീകരിച്ചിരിക്കണം.
* മങ്ങാത്തതും ഡിജിറ്റലായി മാറ്റം വരുത്താതുമാവണം ഫോട്ടോ. ഇത് ഏകദേശം 1.5 മീറ്റര്‍ അകലെ നിന്ന് എടുത്തതായിരിക്കണം.
* പ്രതിബിംബങ്ങള്‍ ഒഴിവാക്കാന്‍ കണ്ണടകള്‍ ഒഴിവാക്കണം.
* മതപരമായ കാരണങ്ങളാല്‍ മാത്രമേ ശിരോവസ്ത്രം ധരിക്കാന്‍ അനുവാദമുള്ളൂ. (എങ്കിലും മുഖത്തിന്റെ സവിശേഷത പൂര്‍ണമായും ദൃശ്യമായിരിക്കണം).
മാനദണ്ഡം പാലിക്കാത്ത പാസ്‌പോര്‍ട്ട് അപേക്ഷ തള്ളും
ഐസിഎഒ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഫോട്ടോഗ്രാഫുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂവെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മാധ്യമ വിഭാഗം സ്ഥിരീകരിച്ചു. ഈ ആവശ്യകത ഐ.സി.എ.ഒയുടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമാണെന്നും ബന്ധപ്പെട്ടവരെ ഉദ്ധരിച്ചുള്ള പ്രമുഖ ദേശീയ മാധ്യമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കുവൈത്തിലെ ഇന്ത്യന്‍ എംബസി കര്‍ശനമായ പാസ്‌പോര്‍ട്ട് ഫോട്ടോ മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. അബൂദബിയിലെ ഇന്ത്യന്‍ എംബസിയും പുതിയ നിയമം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
പുതിയ നിയമം കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ സേവന ദാതാവായ ബി.എല്‍.എസ് ഇന്റര്‍നാഷണലിനെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്. അതേസമയം, ബി.എല്‍.എസ് ഇതു വരെ അവരുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്തിട്ടില്ല.
വെബ്‌സൈറ്റിലെ വിവരമനുസരിച്ച് ബി.എല്‍.എസ് 30 ദിര്‍ഹമിന് ഒരു ഫോട്ടോഗ്രാഫി സേവനം നല്‍കുന്നു. ബി.എല്‍.എസ് സെന്ററുകളില്‍ നവജാത ശിശുക്കളുടെ ഫോട്ടോ എടുക്കാനുള്ള വ്യവസ്ഥയില്ലെന്ന് വെബ്‌സൈറ്റ് പറയുന്നു. അതായത്, നവജാത ശിശുക്കള്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന മാതാപിതാക്കള്‍ ഐ.സി.എ.ഒ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയുന്ന മറ്റ് സേവന ദാതാക്കളില്‍ നിന്ന് ഫോട്ടോഗ്രാഫുകള്‍ വാങ്ങേണ്ടതുണ്ട്.
Indian expats in Dubai applying for a new passport or renewal will need to follow fresh photo requirements starting September 1. The Indian Consulate in the emirate announced that all applications must now include photographs that meet the International Civil Aviation Organisation (Icao) standards.





