ദുബൈ:യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പായ സ്കൈ ജ്വല്ലറിയുടെ ചെയര്മാന് ബാബു ജോണിന്റെ മകന് ജേക്കബ് പാലത്തുമ്മാട്ടു ജോണ്‍ എന്ന അരുണ്‍ (46) ദുബൈയില്‍ മരിച്ചു. തിങ്കളാഴ്ച രാത്രി ദുബായിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കമ്പനിയുടെ യുഎഇ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു അരുണ്‍. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.
|
അരുണിന്റെ മാതാപിതാക്കളും സഹോദരങ്ങളും നിലവില്‍ കേരളത്തിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഭാര്യയും 15ഉം 12ഉം വയസ്സുള്ള മക്കളുമുണ്ട്.
അരുണിനോടുള്ള ആദരസൂചകമായി സ്കൈ ജ്വല്ലറിയുടെ കേരളത്തിലെ ഔട്ട്ലെറ്റുകള് ചൊവ്വാഴ്ച അടച്ചിട്ടു. അരുണിന്റെ സംസ്കാര ചടങ്ങുകള്‍ നടക്കുന്ന ദിവസം ദുബായിലെ സ്ഥാപനങ്ങളും അടച്ചിടുമെന്ന് കമ്പനി അറിയിച്ചു.
Jacob John, son of Sky Jewelry Chairman Babu John Arun, passed away in Dubai





