മനാമ: അബൂദബിയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാരക്കുറുപ്പ് മോഡലില്‍ തട്ടിപ്പ്. 4.4 കോടിയുടെ ഇന്‍ഷുറന്‍സ് ലഭിക്കാനായി സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ബഹ്റൈനിലെ പ്രവാസിയായ നിക്ഷേപകനെ പൊലിസ് അറസ്റ്റ്ചെയ്തു.
|
തന്റെ മുന്‍ തൊഴിലുടമയില്‍ നിന്ന് 188,500 ദിനാര്‍ മൂല്യമുള്ള ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വേണ്ടിയാണ് പാക്കിസ്താന്‍ സ്വദേശി സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് വ്യാജമായി സൃഷ്ടിച്ചത്. വേതനം ലഭിക്കാത്തതിന് പ്രതികാരമായാണ് 44 കാരനായ പാക്കിസ്താന്‍ സ്വദേശി ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് പറയുന്നത്.
ALSO READ: സംസ്ഥാനത്ത് ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെടുന്നു; തുലാവര്‍ഷത്തിന് സമാനമായ മഴയ്ക്ക് സാധ്യത
സംഭവത്തില്‍ പാക്കിസ്താന്‍ സ്വദേശിക്ക് പുറമെ ഇയാളുടെ 46 വയസ്സുള്ള സഹോദരന്‍, സഹോദരന്റെ ഭാര്യ എന്നിവരും അറസ്റ്റിലായി. ഇവരെ പ്രോസിക്യൂഷന് കൈമാറി. വിചാരണയ്ക്ക് ശേഷം ശിക്ഷിച്ച് നാടു കടത്തും.
ഇന്‍ഷുറന്‍സ് തുക തട്ടാനായി കൊലപാതകം ആസൂത്രണംചെയ്ത് നടപ്പാക്കിയ മലയാളിയാണ് കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ഹരിദാസ് സുകുമാരക്കുറുപ്പ് എന്ന സുകുമാരക്കുറുപ്പ്. 40 കൊല്ലം മുമ്പാണ് എട്ട് ലക്ഷം രൂപയ്ക്കായി ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയത്. മൃതദേഹം കുറുപ്പിന്റെതായി അവതരിപ്പിച്ച് തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. 40 കൊല്ലം മുമ്പ് എട്ട് ലക്ഷം രൂപയെന്നത് എത്രയോ വലിയ മൂല്യമുള്ള തുകയാണ്. അബുദാബിയില്‍ ഭാര്യയോടൊപ്പം ജോലി ചെയ്തുവരികയായിരുന്നു കുറുപ്പ്.





