23
Sep 2022
Thu
23 Sep 2022 Thu

ബേപ്പൂരില്‍ നിന്നു മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചു മൂന്ന് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്. 17ന് വൈകീട്ട് മീന്‍ പിടിക്കാന്‍ പോയ അല്‍ നഹീം ബോട്ടിലാണ് ഗ്ലോബല്‍ പീക്ക് എന്ന ചരക്കു കപ്പൽ ഇടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇന്ന് പുലര്‍ച്ചെ 5.50ന് കൊച്ചിക്ക് പടിഞ്ഞാറ് 22 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. 13 മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ പശ്ചിമബംഗാള്‍ സ്വദേശികളും രണ്ട് പേര്‍ തമിഴ്‌നാട്ടുകാരുമാണ്.