30
Nov 2025
Tue
30 Nov 2025 Tue
1-15 crore rupees compensation for 9 year girl in coma stage

കോഴിക്കോട് വടകരയില്‍ കാറിടിച്ച് കോമയിലായ 9വയസ്സുകാരിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. വടകര എംഎസിടി കോടതിയാണ് കേസ് തീര്‍പ്പാക്കിയത്. ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024 ഫെബ്രുവരി 17നാണ് 9കാരി ദൃഷാന അപകടത്തില്‍ പെട്ടത്. കുട്ടിയെയും മുത്തശ്ശി ബേബിയെയും ഇടിച്ചുതെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. മുത്തശ്ശി മരിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുട്ടി കോമയിലാവുകയായിരുന്നു.

മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് കാറോടിച്ചിരുന്ന വാഹനവും ഇതോടിച്ചിരുന്ന പുറമേരി സ്വദേശി ഷെജീലിനെയും പോലീസ് തിരിച്ചറിയുന്നത്. ജോലി സ്ഥലമായി വിദേശത്തേക്ക് മടങ്ങിയിരുന്ന ഇയാളെ പോലീസ് നാട്ടിലെത്തിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ് ദൃഷാന നിലവില്‍. ചികില്‍സാവശ്യത്തിനുള്ള പണത്തിനു ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഏറെ ആശ്വാസമാണ് നഷ്ടപരിഹാരവിധിയിലൂടെ ലഭിച്ചിരിക്കുന്നത്.

ALSO READ: അല്‍ ഫലാഹ് യൂനിവേഴ്‌സിറ്റി സ്ഥാപകന്‍ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക