29
Jul 2025
Thu
29 Jul 2025 Thu
10 killed in wild fire in Turkey

തുര്‍ക്കിയില്‍ കാട്ടുതീ കെടുത്താനുള്ള ശ്രമത്തിനിടെ 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. അഗ്നിശമന സേനാംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരുമാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ച ഗ്രാമീണ ജില്ലയായ സെയ്ത്ഗസിയില്‍ നിന്നാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. കൊടും ചൂടും ശക്തമായ കാറ്റും തീ നിയന്ത്രണാതീതമായി പടരാന്‍ കാരണമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തീ പടര്‍ന്നുപിടിക്കുന്നത് തടയാനായി കാട്ടില്‍ കയറിയ സംഘമാണ് അപകടത്തില്‍ പെട്ടത്. തീ നിയന്ത്രിക്കാനുള്ള ഇവരുടെ ശ്രമം വൃഥാവിലാവുകയും തീയിലകപ്പെടുകയുമായിരുന്നു. 24 പേരാണ് സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് കാര്‍ഷിക, വനം മന്ത്രി ഇബ്രാഹിം യമുഖ് അറിയിച്ചു.

ALSO READ: കാട്ടുപന്നിയെ കൊന്ന് കാറില്‍ കടത്തുന്നതിനിടെ അഭിഭാഷകന്‍ പിടിയിലായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക