വയനാട് സുല്‍ത്താന്‍ബത്തേരി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ 10 സംഘങ്ങള്‍ വയനാട്ടിലേക്ക്. ഓരോ സംഘത്തിലും എട്ടുപേര്‍ വീതമായിരിക്കും ഉണ്ടായിരിക്കുക. പോലീസിലെ ഷാര്‍പ്പ് ഷൂട്ടേഴ്‌സും സംഘത്തിലുണ്ടാവും. അടിയന്തര ആവശ്യങ്ങള്‍ക്കായി 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് പണം കൈമാറുക. ഇന്ന് ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
|
കടുവയെ എത്രയും വേഗം വെടിവച്ച് കൊല്ലുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ ശാരദ മുരളീധരന്‍ വ്യക്തമാക്കി. പഞ്ചാരക്കൊല്ലി മേഖലയില്‍ കര്‍ഫ്യൂ ശക്തമാക്കും. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കടുവ ആദിവാസി വീട്ടമ്മയെ കൊല്ലുകയും മൃതദേഹഭാഗങ്ങള്‍ ഭക്ഷിക്കുകയും ചെയ്തിരുന്നു. കടുവയെ പിടികൂടാനുള്ള തിരച്ചിലേര്‍പ്പെട്ട സംഘാംഗത്തിനു നേരെയും കടുവയുടെ ആക്രമണമുണ്ടായതോടെയാണ് കടുവയെ നരഭോജിയെന്ന പ്രഖ്യാപിച്ചു വെടിവച്ചുകൊല്ലാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





