07
Jun 2024
Fri
07 Jun 2024 Fri
10-year-old girls head smashed beyond recognition after gang-rape

ഡൽഹിയിൽ 10 വയസ്സുകാരിയെ കൂട്ടബലാൽസം​ഗം ചെയ്തു കൊന്നു. ഡൽഹിയിലെ നരേലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. തല തകർത്ത നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തിൽ രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 12.30ഓടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം നരേല പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി 9.45ന് വീടിനു പുറത്തിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ രാത്രി വൈകിയിട്ടും കാണാതെ വന്നതോടെയാണ് പോലീസിൽ അറിയിച്ചത്. പോലീസ് അന്വേഷത്തിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് തല കല്ലിനിടിച്ച് തകർത്ത നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുഖം തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു മൃതദേഹം. വസ്ത്രങ്ങൾ കണ്ടാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്.

പോലീസ് അന്വേഷണത്തിൽ 20കാരനായ രാഹുൽ, 30കാരനായ ദേവദ​ത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നരേലയിൽ തന്നെയാണ് രണ്ട് ഫാക്ടറിലായി ജോലി ചെയ്തിരുന്ന ഇരുവരും താമസിച്ചിരുന്നത്. രാത്രി വീടിനു പുറത്തിറങ്ങിയ കുട്ടിയെ യുവാക്കൾ തട്ടിക്കൊണ്ടു കൂട്ടബലാൽസം​ഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക