23
Dec 2024
Fri
23 Dec 2024 Fri
11 year old boy found hang dead

പതിനൊന്നുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് പനമരം ചങ്ങാടക്കടവ് പരക്കുനിയില്‍ താമസിക്കുന്ന മനാഫിന്റെ മകന്‍ മുഹമ്മദ് ഷിഫിലിനെയാണ് മരിച്ച നിലയില്‍ കണ്ടത്. വെള്ളി വൈകീട്ടാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മീന്‍ പിടിക്കാന്‍ പോവാന്‍ കുട്ടി വീട്ടുകാരോട് അനുവാദം ചോദിച്ചെങ്കിലും വിസമ്മതിച്ചിരുന്നു. ഇതിനു ശേഷമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കല്‍പ്പറ്റയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്കു വിട്ടുനല്‍കും. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.