22
Feb 2025
Sun
22 Feb 2025 Sun
12 mavoists killed by security forces

12 മാവോവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചതായി സുരക്ഷാസേന. ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയിലാണ് സംഭവം. ഇന്ദ്രാവതി നാഷണല്‍ പാര്‍ക്കിലെ ഉള്‍വനത്തിലായിരുന്നു സുരക്ഷാസേനയും മാവോവാദികളും ഏറ്റുമുട്ടിയതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നും ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ജനുവരി 31ന് സുരക്ഷാസേന എട്ടുമാവോവാദികളെ വെടിവച്ചുകൊന്നിരുന്നു. ഇതിനുപിന്നാലെയാണ് ബിജാപുരില്‍ വീണ്ടും മാവോവാദികള്‍ക്കായുള്ള തിരച്ചില്‍ സുരക്ഷാസേന നടത്തിയതും 12 പേരെ കൊലപ്പെടുത്തിയതും.

ALSO READ: ഛത്തീസ്ഗഡില്‍ എട്ട് മാവോവാദികളെ വെടിവച്ചു കൊന്നു; ഈ വര്‍ഷം പോലീസ് കൊലപ്പെടുത്തിയത് 50ലേറെ പേരെ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക